Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Charles De Gaulle

പ​ശ്ചി​മേ​ഷ്യയിലേക്ക് ഫ്രാൻസും വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ല്‍ അയച്ചു

പാ​​​​​​രി​​​​​​സ്: പ​​​​​​ശ്ചി​​​​​​മേ​​​​​​ഷ്യ​​​​​​യി​​​​​​ല്‍ സം​​​​​​ഘ​​​​​​ര്‍​ഷാ​​​​​​വ​​​​​​സ്ഥ ക​​​​​​ണ​​​​​​ക്കി​​​​​​ലെ​​​​​​ടു​​​​​​ത്ത് വി​​​​​​മാ​​​​​​ന​​​​​​വാ​​​​​​ഹി​​​​​​നി​​​​​​ക്ക​​​​​​പ്പ​​​​​​ല്‍ അ​​​​​​യ​​​​​​ച്ച് ഫ്രാ​​​​​​ന്‍​സ്. ആ​​​​​ണ​​​​​വോ​​​​​ർ​​​​​ജത്തി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന വി​​​​​​മാ​​​​​​ന​​​​​​വാ​​​​​​ഹി​​​​​​നി​​​​​​ക്ക​​​​​​പ്പ​​​​​​ലാ​​​​​​യ ചാ​​​​​​ള്‍​സ് ഡി ​​​​​​ഗാൾ ബാ​​​​​​ള്‍​ട്ടി​​​​​​ക് ക​​​​​​ട​​​​​​ലി​​​​​​ല്‍​നി​​​​​​ന്ന് മെ​​​​​​ഡി​​​​​​റ്റ​​​​​​റേ​​​​​​നി​​​​​​യ​​​​​​നി​​​​​​ലേ​​​​​​ക്ക് മാ​​​​​​റ്റാ​​​​​​ന്‍ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഇ​​​​​​മ്മാ​​​​​​നു​​​​​​വ​​​​​​ല്‍ മാ​​​​​​ക്രോ​​​​​​ണ്‍ ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​ട്ടു.

ഡ്രോ​​​​​​ണു​​​​​​ക​​​​​​ളെ​​​​​​യും മി​​​​​​സൈ​​​​​​ലു​​​​​​ക​​​​​​ളെ​​​​​​യും പ്ര​​​​​​തി​​​​​​രോ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി റ​​​​​​ഫാ​​​​​​ല്‍ യു​​​​​​ദ്ധ​​​​​​വി​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ളും വ്യോ​​​​​​മപ്ര​​​​​​തി​​​​​​രോ​​​​​​ധ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളും എ​​​​​​യ​​​​​​ര്‍ റ​​​​​​ഡാ​​​​​​റു​​​​​​ക​​​​​​ളും വി​​​​​​ന്യ​​​​​​സി​​​​​​ച്ച​​​​​​താ​​​​​​യി അ​​​​​​ദ്ദേ​​​​​​ഹം വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

ഫ്ര​​​​​​ഞ്ച് ടെ​​​​​​ലി​​​​​​വി​​​​​​ഷ​​​​​​നി​​​​​​ല്‍, മു​​​​​​ന്‍​കൂ​​​​​​ട്ടി റി​​​​​ക്കാ​​​​​​ര്‍​ഡ് ചെ​​​​​​യ്ത പ്ര​​​​​​സം​​​​​​ഗ​​​​​​ത്തി​​​​​​ല്‍, ക​​​​​​പ്പ​​​​​​ലി​​​​​​ന് ഫ്രി​​​​​​ഗേ​​​​​​റ്റു​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​ക​​​​​​മ്പ​​​​​​ടി​​​​​​യും അ​​​​​​തി​​​​​​ന്‍റെ വ്യോ​​​​​​മ വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ പി​​​​​​ന്തു​​​​​​ണ​​​​​​യും ഉ​​​​​​ണ്ടാ​​​​​​കു​​​​​​മെ​​​​​​ന്ന് മാ​​​​​​ക്രോ​​​​​​ണ്‍ പ​​​​​​റ​​​​​​ഞ്ഞു. റാ​​​​​​ഫേ​​​​​​ല്‍ യു​​​​​​ദ്ധ​​​​​​വി​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ള്‍, വ്യോ​​​​​​മപ്ര​​​​​​തി​​​​​​രോ​​​​​​ധ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ള്‍, വ്യോ​​​​​​മ റ​​​​​​ഡാ​​​​​​ര്‍ പ്ലാ​​​​​​റ്റ്ഫോ​​​​​​മു​​​​​​ക​​​​​​ള്‍ എ​​​​​​ന്നി​​​​​​വ ഇ​​​​​​തി​​​​​​ന​​​​​​കം​​ത​​​​​​ന്നെ ഈ ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ല്‍ വി​​​​​​ന്യ​​​​​​സി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ചു.

ഖ​​​​​​ത്ത​​​​​​ര്‍, കു​​​​​​വൈ​​​​​​റ്റ്, യു​​​​​എ​​​​​ഇ എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​മാ​​​​​​യി യൂ​​​​​​റോ​​​​​​പ്യ​​​​​​ന്‍ യൂ​​​​​​ണി​​​​​​യ​​​​​​ന്‍ രാ​​​​​​ജ്യ​​​​​​ത്തെ ബ​​​​​​ന്ധി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന പ്ര​​​​​​തി​​​​​​രോ​​​​​​ധ ക​​​​​​രാ​​​​​​റു​​​​​​ക​​​​​​ളും ജോ​​​​​​ര്‍​ദാ​​​​​​ന്‍, ഇ​​​​​​റാ​​​​​​ക്ക് എ​​​​​​ന്നി​​​​​​വ​​​​​​യോ​​​​​​ട് ശ​​​​​​ക്ത​​​​​​മാ​​​​​​യ പ്ര​​​​​​തി​​​​​​ബ​​​​​​ദ്ധ​​​​​​ത​​​​​​യും ഫ്രാ​​​​​​ന്‍​സി​​​​​​നു​​​​​​ണ്ടെ​​​​​​ന്ന് മാ​​​​​​ക്രോ​​​​​​ണ്‍ പ​​​​​​റ​​​​​​ഞ്ഞു.

യു​​​​​​ദ്ധം ല​​​​​​ബ​​​​​​ന​​​​​​നി​​​​​​ലേ​​​​​​ക്കും വ്യാ​​​​​​പി​​​​​​ച്ചു​​​​​​വെ​​​​​​ന്ന് ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി​​​​​​യ മാ​​​​​​ക്രോ​​​​​​ണ്‍, ഇ​​​​​​റാ​​​​​​ന്‍ പി​​​​​​ന്തു​​​​​​ണ​​​​​​യു​​​​​​ള്ള തീ​​​​​​വ്ര​​​​​​വാ​​​​​​ദി ഗ്രൂ​​​​​പ്പാ​​​​​യ ഹി​​​​​​സ്ബു​​​​​​ള്ള “ഇ​​​​​​സ്രാ​​​​​​യേ​​​​​​ലി​​​​​​നെ ആ​​​​​​ക്ര​​​​​​മി​​​​​​ക്കു​​​​​​ക​​​​​​യും ല​​ബ​​​​​​ന​​​​​​ന്‍ ജ​​​​​​ന​​​​​​ത​​​​​​യെ അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ലാ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്ത ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യ തെ​​​​​​റ്റ് ചെ​​​​​​യ്തു​​​​​​”വെ​​​​​​ന്ന് പ​​​​​​റ​​​​​​ഞ്ഞു.

Latest News

Corehub Up